Sat, 4 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MARIA OOMMEN

Europe

ആ​ശ​യ​ങ്ങ​ൾ പ​ങ്കു​വ​ച്ച് ​മ​റി​യ ഉ​മ്മ​ൻ; ഐ​ഒ​സി യു​കെ ക​വ​ൻ​ട്രി യൂ​ണി​റ്റി​ന്‍റെ മീ​റ്റ് ആ​ൻ​ഡ് ഗ്രീ​റ്റ് ശ്ര​ദ്ധേ​യ​മാ​യി

ക​വ​ൻ​ട്രി: ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് യു​കെ കേ​ര​ള ചാ​പ്റ്റ​ർ ക​വ​ൻ​ട്രി യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ‘മീ​റ്റ് & ഗ്രീ​റ്റ് വി​ത്ത് ഡോ. ​മ​റി​യ ഉ​മ്മ​ൻ’ പ​രി​പാ​ടി ശ്ര​ദ്ധേ​യ​മാ​യി. വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​ന്നു​ള്ള മ​ല​യാ​ളി​ക​ളു​ടെ പ​ങ്കാ​ളി​ത്ത​വും സ​ജീ​വ​മാ​യ സം​വാ​ദ​ങ്ങ​ളും പ​രി​പാ​ടി​യെ ശ്ര​ദ്ധേ​യ​മാ​ക്കി.

യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ഡോ. ​ജോ​ബി​ൻ സെ​ബാ​സ്റ്റ്യ​ൻ സ്വാ​ഗ​തം ആ​ശം​സി​ച്ചു. ഐഒസി യുകെ കേ​ര​ള ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് ഷൈ​നു ക്ലെ​യ​ർ മാ​ത്യൂ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര​ള ചാ​പ്റ്റ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി റോ​മി കു​ര്യാ​ക്കോ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

യൂ​ണി​റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ശ്വി​ൻ രാ​ജ് ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. ട്ര​ഷ​റ​ർ ജ​യ്മോ​നും എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗം ദീ​പേ​ഷ് സ്ക​റി​യ​യും പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി. പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ക​വ​ൻ​ട്രി യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ രൂ​പീ​ക​രി​ച്ച സി​റ്റി​സ​ൺ​സ് ഗൈ​ഡ​ൻ​സ് ഹ​ബ്ബി​ന്‍റെ ഉ​ദ്ഘാ​ട​നം ​മ​റി​യ ഉ​മ്മ​ൻ നി​ർ​വ​ഹി​ച്ചു.

പ്ര​വാ​സി സ​മൂ​ഹ​ത്തി​നും പ്ര​ത്യേ​കി​ച്ച് വി​ദ്യാ​ർ​ഥിക​ൾ​ക്കും ക​രി​യ​ർ ഗൈ​ഡ​ൻ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ഷ​യ​ങ്ങ​ളി​ൽ മാ​ർ​ഗ​നി​ർ​ദേ​ശ​വും സ​ഹാ​യ​വും ല​ഭ്യ​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഹ​ബ്ബ് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ന്ന​ത്.

 

NRI

ഉ​മ്മ​ൻ ​ചാ​ണ്ടി ഭ​വ​നം പ്രോ​ജ​ക്‌​ടി​ലേ​ക്ക് അ​മേ​രി​ക്ക​ൻ മ​ല​യാ​ളി ദ​മ്പ​തി​ക​ളു​ടെ കൈ​ത്താ​ങ്ങ്

ന്യൂ​യോ​ർ​ക്ക്: മ​ന്ന ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​ണി​ക​ഴി​പ്പി​ച്ച ഉ​മ്മ​ൻ​ ചാ​ണ്ടി ഭ​വ​നം പ്രോ​ജ​ക്‌ടിന്‍റെ ആ​ദ്യ​ത്തെ വീ​ടിന്‍റെ താ​ക്കോ​ൽ​ദാ​ന ച​ട​ങ്ങ് തി​രു​വ​ന​ന്ത​പു​രം ബാ​ല​രാ​മ​പു​ര​ത്ത് വ​ച്ച് നടത്തി.

ന്യൂ​യോ​ർ​ക്കി​ലെ കു​ന്നു​പ​റ​മ്പി​ൽ ആ​ൻ​ഡ്രൂ​സ് - ശോ​ശാ​മ്മ ദ​മ്പ​തി​ക​ളാ​ണ് ആ​ദ്യ​ത്തെ ഭ​വ​നം സ്പോ​ൺ​സ​ർ ചെ​യ്ത​ത്. ചാ​ണ്ടി ഉ​മ്മ​ൻ എം​എ​ൽ​എ​യും ഡോ. ​മ​രി​യ ഉ​മ്മ​നു​മാ​ണ് ഈ ​ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

Kerala

കു​ടും​ബ​ത്തി​ൽ നി​ന്നും ഒ​രാ​ൾ മാ​ത്രം, നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി ചാ​ണ്ടി ഉ​മ്മ​ൻ

കോ​ട്ട​യം: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​ന്ത​രി​ച്ച മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ മ​ക്ക​ളാ​യ അ​ച്ചു ഉ​മ്മ​നും മ​റി​യ ഉ​മ്മ​നും മ​ത്സ​രി​ച്ചേ​ക്കു​മെ​ന്ന വാ​ർ​ത്ത​ക​ളോ​ട് പ്ര​തി​ക​രി​ച്ച് ചാ​ണ്ടി ഉ​മ്മ​ൻ എം​എ​ൽ​എ.

താ​ൽ​പ​ര്യ​മി​ല്ല എ​ന്നാ​ണ് ഇ​വ​ർ ര​ണ്ടു​പേ​രും പ​റ​ഞ്ഞി​ട്ടു​ള്ള​തെ​ന്നും, വീ​ട്ടി​ൽ നി​ന്ന് ഞാ​ൻ മാ​ത്രം മ​തി​യെ​ന്നാ​ണ് പി​താ​വും പ​റ​ഞ്ഞി​ട്ടു​ള്ള​തെ​ന്നും ചാ​ണ്ടി ഉ​മ്മ​ൻ പ്ര​തി​ക​രി​ച്ചു. പാ​ർ​ട്ടി​ക്ക് തീ​രു​മാ​നി​ക്കാ​മെ​ന്നും പ​ക്ഷേ ഒ​രാ​ളെ കാ​ണു​ക​യു​ള്ളൂ​വെ​ന്നും ചാ​ണ്ടി ഉ​മ്മ​ൻ വ്യ​ക്ത​മാ​ക്കി.

‘ഇ​തൊ​രു വാ​ർ​ത്ത മാ​ധ്യ​മ​സൃ​ഷ്ടി​യാ​ണ്. മാ​ധ്യ​മ​ങ്ങ​ളി​ലേ ഇ​ക്കാ​ര്യം ക​ണ്ടി​ട്ടു​ള്ളൂ. ര​ണ്ടാ​മ​ത്തെ സ​ഹോ​ദ​രി​യു​ടെ പേ​രും കേ​ൾ​ക്കു​ന്നു​ണ്ട്. താ​ൽ​പ​ര്യ​മി​ല്ല എ​ന്നാ​ണ് ഇ​വ​ർ ര​ണ്ടു​പേ​രും എ​ന്നോ​ട് പ​റ​ഞ്ഞി​ട്ടു​ള്ള​ത്. വീ​ട്ടി​ൽ നി​ന്ന് ഞാ​ൻ മാ​ത്രം മ​തി​യെ​ന്നാ​ണ് പി​താ​വും പ​റ​ഞ്ഞി​ട്ടു​ള്ള​ത്. അ​തേ എ​നി​ക്ക​റി​യൂ. ഇ​ന്ന​ലെ ഒ​രാ​ളു​ടെ പേ​ര്, ഇ​ന്ന് മ​റ്റൊ​രാ​ളു​ടെ പേ​ര് എ​ന്ന നി​ല​യി​ൽ ഇ​റ​ങ്ങി​യാ​ൽ ഞാ​നെ​ന്ത് ചെ​യ്യും. കോ​ൺ​ഗ്ര​സു​കാ​ർ എ​ത്ര​യോ പേ​രു​ണ്ട്. പാ​ർ​ട്ടി​ക്ക് തീ​രു​മാ​നി​ക്കാം, പ​ക്ഷേ ഒ​രാ​ളെ കാ​ണു​ക​യു​ള്ളൂ.’ -ചാ​ണ്ടി ഉ​മ്മ​ൻ പ്ര​തി​ക​രി​ച്ചു.

നേ​ര​ത്തെ, അ​ച്ചു ഉ​മ്മ​ൻ ചെ​ങ്ങ​ന്നൂ​രി​ൽ മ​ത്സ​രി​ക്കു​മെ​ന്നാ​യി​രു​ന്നു റി​പ്പോ​ർ​ട്ട്. മ​റി​യ ഉ​മ്മ​ൻ ചെ​ങ്ങ​ന്നൂ​രി​ലോ ആ​റ​ന്മു​ള​യി​ലോ കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ലോ മ​ത്സ​രി​ച്ചേ​ക്കു​മെ​ന്നും വാ​ർ​ത്ത​ക​ൾ വ​ന്നി​രു​ന്നു.

Latest News

Corehub Up